¡Sorpréndeme!

ആർ ജെ സൂരജിനെ പിന്തുണച്ച് യൂത്ത് ലീഗ് | Oneindia Malayalam

2017-12-06 1 Dailymotion

Youth League On Malappuram Flashmob

മലപ്പുറത്ത് തട്ടമിട്ട് പെണ്‍കുട്ടികള്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചതും അതിനെത്തുടർന്നുണ്ടായ വിവാദങ്ങളുമെല്ലാം നമുക്കറിയാം. പെണ്‍കുട്ടികളെ അനുകൂലിച്ച് സംസാരിച്ച ആർ ജെ സൂരജിനെതിരെ വലിയ രീതിയിലുള്ള ഹേറ്റ് ക്യാംപെയിനാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ഇതിനെതിരെ ഒരു വിഭാഗം സംഘടിത ആക്രമണം അഴിച്ചുവിടുകയും ചെയ്തു. സൂരജിൻറെ ജോലിയെയും സ്ഥാപനത്തെയും വരെ ബാധിക്കുന്ന തരത്തിലെത്തി കാര്യങ്ങള്‍. ഒടുവില്‍ നിരുപാധികം മാപ്പു പറഞ്ഞ് മറ്റൊരു വീഡിയോ കൂടി സൂരജ് പോസ്റ്റ് ചെയ്തിരുന്നു. ഏതായാലും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. വിവാദത്തിൽ എല്ലാ മുസ്ലീങ്ങളും ആർജെ സൂരജിന് എതിരല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. പികെ ഫിറോസിന്റെ വാക്കുകളിലേക്ക്. വിശ്വാസികൾ എന്ന് സ്വയം മേനി നടിക്കുന്നവർ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് പികെ ഫിറോസ് ചോദിക്കുന്നു. വിമർശനങ്ങള്‍ നിർത്തരുതന്നും ഭീരുവാകരുതെന്നും പികെ ഫിറോസ് പറയുന്നു. നിങ്ങളെപ്പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോള്‍ ആവശ്യമായിട്ടുള്ളതെന്നും ഫിറോസ് പറയുന്നു.